തിരുവനന്തപുരം: സ്വകാര്യആശുപത്രിയുടെ മുകളില്‍ നിന്നും യുവതി ചാടി മരിച്ച സംഭവത്തില്‍ ഉന്നതതല അനേ്വഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് വിശദ അനേ്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഇടപ്പഴിഞ്ഞിയിലെ എസ്കെ ആശുപത്രി അധികൃതരും ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം.
പ്രാവച്ചമ്പലം സ്വദേശിനി അഞ്ജു(23)വാണ് എസ്കെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ 13 ന് മരിച്ചു. മനുഷ്യാവകാശ പ്രവര്ത്തകന് പി.കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: