കുമളി(ഇടുക്കി): തേക്കടി വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ വനവാസിക്ക് കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കുമളി പളിയക്കുടി സ്വദേശി അര്‍ജ്ജുനെയാണ്
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ തലയ്ക്ക് പലഭാഗത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തേക്കടി വനത്തിനുള്ളില്‍ നെല്ലിക്കാംപെട്ടിക്ക് സമീപമാണ് കരടിയുടെ ആക്രമണമുണ്ടായത്. അര്‍ജ്ജുനും കൂട്ടുകാരനും കാടിനുള്ളില്‍ തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി കരടിയുടെ ആക്രമണമുണ്ടായത്.
രണ്ട് കരടികള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. വനം വകുപ്പില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അര്‍ജ്ജുനെ സ്പീഡ് ബോട്ടില്‍ തേക്കടിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: