ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

Monday 22 May 2017 1:41 pm IST

സിയൂള്‍: എതിര്‍പ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഉത്തരകൊറിയയിലെ തീര നഗരമായ സിന്‍പോയിലായിരുന്നു പരീക്ഷണം. എന്നാല്‍ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഉത്തരകൊറിയന്‍ രാഷ്ട്രസ്ഥാപകന്‍ കിം ഇല്‍ സുംഗിന്റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നടത്തി സൈനിക പരേഡില്‍ ആയുധശേഖരം പരസ്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.51ന് മിസൈല്‍ പരീക്ഷണം നടത്തിയത്. സൈനിക പരേഡില്‍ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ പ്രദര്‍ശിപ്പിച്ചിരുന്നു. കിം ഇല്‍സുംഗ് ജയന്തി പ്രമാണിച്ച് ഉത്തരകൊറിയ ആറാമത്തെ ആണവ മിസൈല്‍ പരീക്ഷണം നത്തുമെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പരീക്ഷണം നടത്തിയാല്‍ ഉത്തരകൊറിയയ്ക്കെതിരെ സൈനിക നീക്കം നടത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.