ബസിനു നേരേ ചാവേറാക്രമണം: മരിച്ചവരുടെ എണ്ണം 100 ആയി

Monday 22 May 2017 1:35 pm IST

ബെയ്‌റൂട്ട്: സിറിയയില്‍ ബസിനു നേരേയുണ്ടായ ചാവേറാക്രമണത്തില്‍ മരണം 100 ആയി. യുദ്ധമേഖലയില്‍നിന്ന് ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയാണ് ആക്രമണമുണ്ടായത്. വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നുള്ള ജനങ്ങളെ സര്‍ക്കാര്‍മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടയിലാണ് സംഭവം. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. വിമതരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടന്നു കൊണ്ടിരിക്കുന്നത്. സിറിയന്‍ സേനയ്‌ക്കെതിരെ ഇനി ആക്രമണം ഉണ്ടകരുതെന്ന് റഷ്യ, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.