ആത്മീയ ചികിത്സയുടെ മറവില്‍ പ്രകൃതിവിരുദ്ധ പീഡനം; ഒരാള്‍ അറസ്റ്റില്‍

Sunday 16 April 2017 10:49 am IST

കൊളത്തൂര്‍: ആത്മീയ ചികിത്സയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കൊളത്തൂര്‍ പോലീസ് പിടികൂടി. രാമപുരം സ്വദേശി ചക്കംതൊടി കുഞ്ഞുമുഹമ്മദിന്റെ മകന്‍ സൈനുല്‍ ആബിദ്ദീന്‍(32) ആണ് അറസ്റ്റിലായത്. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെയും കുട്ടികളെയും വശീകരിച്ച് കേരളത്തിനകത്തും പുറത്തും കൊണ്ടുപോയി പീഡിപ്പിക്കുകയാണ് പതിവ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ സമാനമായ പരാതികളുണ്ട്. കൊളത്തൂര്‍ എസ്‌ഐ വിഷ്ണു, എസ്‌ഐ സജീവ്, സിപിഒ സജീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.