തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ആശയപരമായ ഐക്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. ഇടതുമുന്നണി എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ട് മാത്രമാണെന്നും ഹസന് ആരോപിച്ചു.
ഇടതുമുന്നണിയില്‍ ആശയപരമായ ഐക്യമില്ല. സിപിഎമ്മിന്േറയും സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാര്‍ പരസ്യമായി പോരടിക്കുന്നത് ഇതിനു തെളിവാണ്. സിപിഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള അകല്‍ച്ചയും ഇല്ല. യാഥാര്‍ഥ്യ ബോധ്യമുളള പാര്‍ട്ടിയാണ് സിപിഐ- ഹസന് പറഞ്ഞു.
സിപിഎമ്മിന്റെ മോല്‍ക്കോയ്മ ചോദ്യം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: