ലക്നോ: ഗംഗാ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രിട്ടീഷുകാരുടെ ഭരണകാലം മുതല്‍ ഗംഗാ നദിയില്‍ കുമിഞ്ഞു കൂടി കിടക്കുന്ന വിഷ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്ന വെല്ലുവിളിയാണ് യോഗി ഏറ്റെടുക്കുന്നത്.
ഗംഗാ തീരത്ത് പ്രവര്‍ത്തിക്കുന്ന തോല് ഫാക്ടറികള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.
ഫാക്ടറികള്‍ക്കായി ഉചിതമായ സ്ഥലം കണ്ടെത്തുന്നതിനായി ഹരിത ട്രിബ്യൂണലിനെ ചുമതലപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ അഖിലേഷ് സര്‍ക്കാര്‍ ഈ പദ്ധതിയെ എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: