രാമപുരം: നാലമ്പലങ്ങളില്‍ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്ര ദേവസ്വം ട്രസ്റ്റ് ഭരതശ്രീ അവാര്‍ഡ് ഇന്ന കവി എസ്. രമേശന് നായര്‍ക്ക് നല്‍കും. വൈകിട്ട് അഞ്ച് മണിയ്ക്ക് ക്ഷേത്രത്തില്‍ നടക്കുന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ വച്ച് സ്വാമി വേദാനന്ദ സരസ്വതി പുരസ്കാരം സമര്‍പ്പിക്കും. സനാതന ധര്‍മ്മ നവോത്ഥാന പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രതിഭകള്‍, കലാകാരന്മാര് എന്നിവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 11111 രൂപയും, ഫലകവും, പ്രശ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേവസ്വം പ്രസിഡന്റ് സോമനാഥന് നായര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: