കോട്ടയം: കോട്ടയം വൈഎംസിഎ, ദര്‍ശന അക്കാദമി, കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ, ജെസിഎ കോട്ടയം, കെഇ സ്കൂള്‍ മാന്നാനം, നവജീവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്ത് 20ന് ഈസ്റ്റര്‍ ആഘോഷം നടത്തും. വൈഎംസിഎ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന് ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മാണി പുതിയിടം ഈസ്റ്റര്‍ സന്ദേശം നല്‍കും. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സുരേഷ് കുറുപ്പ്, എംജിയൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റിയന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാ.തോമസ് പുതുശേരി, നവജീവന്‍ ട്രസ്റ്റി പി.യു.തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: