എടത്വാ: ചുമട്ടുതൊഴിലാളികളും പ്രവര്‍ത്തകരുമുള്‍പ്പെടെ എടത്വായില്‍ സിപിഎമ്മില്‍ കൂട്ടരാജി. സിപിഎം വിട്ടവര്‍ സിപിഐ അംഗത്വം സ്വീകരിച്ചു. എടത്വാ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ഇല്ലിമൂട്- വരിക്കളം പ്രദേശത്തെ സിപിഎം- സിഐടിയു പ്രവര്‍ത്തകരാണ് പാര്‍ട്ടിവിട്ടത്.
നൂറോളം പ്രവര്‍ത്തകര്‍ സിപിഐ അംഗത്വം സ്വീകരിച്ചു. നല്ലെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് പാര്‍ട്ടിവിടാന്‍ കാരണമെന്നാണ് സൂചന. വരിക്കളം ഭാഗത്തുനടന്ന കുടുംബയോഗത്തില്‍ സിപിഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അംഗത്വ വിതരണം നടത്തി. ടി.ഡി. സുശീലന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ജോയിക്കുട്ടി ജോസ് മുഖ്യപ്രഭാഷണം നടത്തി.
കെ. ഗോപിനാഥന്, പി.എസ്.എം. ഹുസൈന്, അഡ്വ. സുപ്രമോദം, ശരന്‍ ഗോവിന്ദ്, അഡ്വ. എ.ടി. പ്രദീപ്, ജോര്‍ജ്ജുകുട്ടി കൂലിപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: