എസ്എന്‍ഡിപി അമ്പലപ്പുഴ യൂണിയന് 75 ലക്ഷത്തിന്റെ ബജറ്റ്

Sunday 16 April 2017 8:47 pm IST

ആലപ്പുഴ: എസ്എന്‍ഡിപിയോഗം അമ്പലപ്പുഴ യൂണിയന്റെ 77, 78-ാമത് സംയുക്ത വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടി. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ പ്രവര്‍ത്തന റിപ്പോ ര്‍ട്ടും സാമ്പത്തിക റിപ്പോര്‍ ട്ടും അവതരിപ്പിച്ചു. 2,27,95,385.39 രൂപ വരവും 2,27,89,376.57 രൂപ ചെലവുമുളള കണക്കും അടുത്ത വര്‍ഷത്തെ ബജറ്റും യോഗത്തില്‍ അവതരിപ്പിച്ചു. ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് വിദ്യാഭ്യാസത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും രോഗ ചികിത്സയ്ക്കും വിവാഹ ധനസഹായത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കി 74,52,500 രൂപയുടെ ബജറ്റാണ് യോഗം അംഗീകരിച്ചത്. ഓരോ വര്‍ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും പാഠന മികവു പുലര്‍ത്തുന്നവരുമായ കുട്ടികളുടെ മുഴുവന്‍ ചെലവുകളും ഏറ്റെടുക്കും. എന്‍.കെ. നാരായണന്‍ സ്മാരക ദത്തെടുക്കല്‍ പദ്ധതിയിലൂടെ പ്രതിവര്‍ഷം പത്തുലക്ഷംരൂപ ചെലവിടും. ജാതിമത വ്യത്യാസമില്ലാതെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ എത്തിച്ചേരാനാഗ്രഹിക്കുന്നവര്‍ക്ക് യൂണിയന്‍ നടത്തിവരുന്ന സൗജ ന്യ സിവില്‍ സര്‍വ്വീസ് ക്ലാസുകള്‍ സംഘടിപ്പിക്കും. അവശത അനുഭവിക്കുന്നവര്‍ക്ക്ആശ്വാസമായി യൂണിയന്‍ സെക്രട്ടറിയുടെ ദിരുതാശ്വാസനിധി, വിധവകളുടെ പെണ്‍മക്കളുടെ വിവാഹം, രോഗചികിത്സ എന്നിവയ്ക്ക് 10,92,500 രൂപ നല്‍കി. എല്‍ഐസി പദ്ധതി പ്രകാരം മരണ സഹായമായി 4,20,000 രൂപയും നല്‍കി. ക്ഷേമനിധി സമാഹരണത്തിലൂടെ പ്രവര്‍ത്തന കാലയളവില്‍ 1931260 രൂപ സമാഹരിചച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ടു. മൈക്രോ ഫിനാന്‍സ് വഴി റിപ്പോര്‍ട്ട് കാലയളവില്‍ അഞ്ചുകോടി അമ്പത്തിയെട്ടു ലക്ഷം രൂപ വിതരണം ചെയ്തു. 70 വിവാഹപൂര്‍വ്വ കൗണ്‍സിലിങിനായി ഏകദേശം 18,000 യുവതീയുവാക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു. യൂണിയന്റെ ആഭിമുഖ്യത്തില്‍ 206ലധികം ടൂവീലറുകള്‍ വിതരണം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി. ഹരിദാസ് നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.