പയ്യന്നൂര്‍: ജാതിഭേദത്തിന്റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടാന്‍ ശങ്കരാചാര്യരുടെ മനീഷാ പഞ്ചകത്തിനു സാധിച്ചതു പോലെ ഒരു സാഹിത്യ സൃഷ്ടിക്കും സാധിച്ചിട്ടില്ലെന്ന് ചിന്തകനും പ്രഭാഷകനുമായ ടി.വി.മാധവന് പ്രസ്താവിച്ചു. ജാതിഭേദരഹിത സമൂഹസൃഷ്ടിക്കവേണ്ട മഹാ ഉപദേശങ്ങളായിരുന്നു മനീഷാ പഞ്ചകത്തിലെ ശ്ലോകങ്ങള്‍. ഭാരതീയ സാഹിത്യങ്ങള്‍ പഠിക്കുക വഴി സമൂഹത്തില്‍ സമഭാവന ഉണ്ടാക്കാന്‍ കഴിയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ വിചാരകേന്ദ്രം പയ്യന്നൂര്‍ സ്ഥാനീയ സമിതിയുടെ പ്രബന്ധ സമ്മേളനത്തില്‍ മനീഷാ പഞ്ചകവും മഹാവാക്യങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനപ്രം ഈശ്വരന് അധ്യക്ഷത വഹിച്ചു. അഡ്വ.പി.പി.സന്ദീപ് കുമാര്‍ സ്വാഗതവും അഡ്വ.പി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: