ഇരിങ്ങാലക്കുട: ഏപ്രില്‍ 29, 30, മെയ് 1 തിയതികളില്‍ നടക്കുന്ന ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അറിയിച്ചു.
25, 26 തിയതികളിലായി സമ്മേളനത്തിന്റെ വിളംബരമറിയിച്ചുകൊണ്ട് ധര്‍മ്മധ്വജ രഥയാത്ര നടക്കും. അമൃതാനന്ദമയിമഠത്തിലെ ബ്രഹ്മചാരി ജയശങ്കര്‍ യാത്ര ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി മൂലസ്ഥാനം ക്ഷേത്രം പ്രസിഡണ്ട് കെ.ശങ്കരന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. രാവിലെ 8.30 ന് തൃശ്ശൂര്‍ എടക്കളത്തൂര്‍ ദേവീക്ഷേത്രത്തില്‍നിന്നും രഥയാത്ര ആരംഭിച്ച് ജില്ലയിലെ നൂറോളം ക്ഷേത്രങ്ങളും സാംസ്കാരികകേന്ദ്രങ്ങളിലും സഞ്ചരിച്ച് 26 ന് വൈകീട്ട് 6 മണിക്ക് ആറാട്ടുപുഴ പല്ലിശ്ശേരിയില്‍ സമാപിക്കും. സമാപനസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. യുവജനസമ്മേളനം, വനിതാസമ്മേളനം, മാധ്യമസമ്മേളനം, സാസ്കാരിക സമ്മേളനം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: