ന്യൂദല്‍ഹി: കശ്മീരില്‍ സൈന്യത്തിന് പിന്തുണയുമായി ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. സ്ഥിഗതികള്‍ നിയന്ത്രിക്കുന്നതിന് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം അക്രമികളെ നേരിടാന്‍ ഇത് ആവശ്യമാണ്. ഇല്ലെങ്കില്‍ അക്രമം ഒരിക്കലും നിര്‍ത്താനാകില്ല. നമ്മുടെ ജവാന്മാര് ആക്രമിക്കപ്പെട്ടു. ഇതൊരിക്കലും അനുവദിക്കാനാകില്ല. രാജ്യത്തിന് അപമാനമാണ്. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയും സൈന്യത്തെ ആക്രമിക്കുന്നവരെയും വെടിവെച്ച് കൊല്ലണം. യോഗേശ്വര്‍ വ്യക്തമാക്കി.
നേരത്തെ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗും സൈന്യത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: