നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ സംസ്ഥാന പാതകളുടെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്ര റോഡ് വികസന നിധിയില്‍ നിന്നും 63കോടി 30 ലക്ഷം രൂപ അനുവദിച്ചു. ജില്ലയൊട്ടാകെയുള്ള 48 റോഡുകളാണ് പുനര്‍ നിര്‍മ്മിക്കുന്നത്. റോഡുകളുടെ നവീകരണ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30 ന് മേല്‍പ്പുറം ജംഗ്ഷനില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. മത്തമ്പാല- കരുമാനൂര്‍- പരശുവയ്ക്കല്‍ റോഡിന് 75 ലക്ഷവും മേല്‍പ്പാല- തോലടി റോഡിന് ഒരു കോടിയും മാര്‍ത്താണ്ഡം – പനച്ചമൂട് റോഡിന് 54 കോടി 62 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന റോഡുകള്‍ക്ക് പുറമെ ജില്ലാ റോഡുകളുടെ വികസനത്തിനും കേന്ദ്രഫണ്ട് അനുവദിക്കുന്നുവെന്നതാണ് ഏറെ പ്രാധാന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: