അനധികൃത കെട്ടിട നിര്‍മ്മാണം; അധികൃതര്‍ക്ക് മൗനം

Sunday 16 April 2017 11:19 pm IST

പോത്തന്‍കോട്: പോത്തന്‍കോട് ഗ്രാമ പഞ്ചായത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് വീട്ടുനമ്പര്‍ നല്‍കുന്നതായി ആക്ഷേപം. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം കാരണം വര്‍ഷങ്ങളോളം നിര്‍മ്മാണം മുടങ്ങിക്കിടന്ന കെട്ടിടങ്ങള്‍ വരെ സാധൂകരിച്ച് കെട്ടിടനമ്പര്‍ നല്‍കിയതില്‍ ഉള്‍പ്പെടുന്നതായി നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. ഇഎംഎസ് ഭവന പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രകാരം വീടുകള്‍ കിട്ടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചവയ്ക്ക് വീട്ടുനമ്പര്‍ കിട്ടാന്‍ പഞ്ചായത്തില്‍ കയറിയിറങ്ങുന്ന പാവപ്പെട്ടവരെ വട്ടം ചുറ്റിക്കുമ്പോഴാണ് ചട്ടങ്ങള്‍ ലംഘിച്ച് വീട്ട് നമ്പര്‍ നല്‍കുന്നത്. പോത്തന്‍കോട് ജംഗ്ഷനില്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തിന്റെ മറ്റ് സ്ഥലങ്ങളിലും അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ചിലര്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ അന്വേഷണം നടത്തിവരുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സ്ഥലങ്ങള്‍ കൈയേറി വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മ്മിച്ചവയ്ക്ക് വീട്ടുനമ്പര്‍ നല്‍കിയതില്‍ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.