തിരുവനന്തപുരം: പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. ആറ് ജില്ലകളിലെ ഏഴ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നാല് മുനിസിപ്പല്‍ വാര്‍ഡുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വന്നു. നാമനിര്‍ദ്ദേശ പത്രിക ഏപ്രില്‍ 21 മുതല്‍ സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28. പത്രികകളുടെ സൂക്ഷ്മ പരിശോധന 29നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മെയ് 2നുമാണ്. വോട്ടെടുപ്പ് മെയ് 17ന് രാവിലെ 7ന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. വോട്ടെണ്ണല്‍ 18ന് രാവിലെ 10ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: