കൊച്ചി: മനുഷ്യനെ മനസിലാക്കിയ ശാസ്ത്രമാണ് ഭാഗവതമെന്ന് സ്വാമി ഉദിത് ചൈതന്യ. മനസിനെ അവഗണിച്ചു ജീവിച്ചാല്‍ നാളെത്തെ ജീവിത വെല്ലുവിളികളെ നേരിടാന്‍ ഏറെ പ്രയാസമായിരിക്കുമെന്ന് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന സുകൃതം ഭാഗവത യജ്ഞത്തില്‍ പ്രഭാഷണത്തില്‍ സ്വാമി പറഞ്ഞു.
എന്തുവന്നാലും നേരിടാമെന്നുള്ള ധാരണ മനുഷ്യ മനസ്സിനുണ്ടെങ്കിലും പ്രശ്നങ്ങള്‍ ഗുരുതരമാകുമ്പോഴാണ് തന്റെ കഴിവില്ലായ്മ മനസ്സിലാക്കുന്നത്. അടുത്ത കാലത്തുതന്നെ പല പ്രശ്നങ്ങളേയും കൈകാര്യം ചെയ്ത ഭരണാധികാരികളുടെ അവസ്ഥ നോക്കിയാല്‍ മനസ്സിലാകും. എല്ലാം കൈവിട്ട് പോയിട്ട് പശ്ചാത്തപിക്കുന്നതിനേക്കാള്‍ നല്ലത് ജീവിത അനുഭവങ്ങളെ പക്വതയോടെ നേരിടുക എനത്. ജീവിത അനുഭവങ്ങളെ പക്വതയോടെ നേരിടാന്‍ ഭാഗവതം വഴികാണിക്കുന്നു. നല്ലൊരു സമൂഹത്തെയാണ് നാം സ്വപ്നം കാണുന്നതെങ്കില്‍ നല്ല മനസ്സുകളെ വാര്‍ത്തെടുക്കാന്‍ സാധിക്കണം. അതിന് എന്തു സംവിധാനമാണ് നമുക്കുള്ളതെന്ന് നോക്കുമ്പോഴാണ് ഭാഗവതത്തിന്റെ പ്രസക്തി നമുക്ക് മനസ്സിലാകുന്നതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
കെഎസ്ഐഡിസി ചെയര്മാന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, വിന് വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ. ജയസൂര്യ, സരളാ വിജയന്, കെ.എന്‍. ജയദേവന്, ആര്. നാരായണ സ്വാമി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: