കൊച്ചി: ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്സവം 26, 27 തീയതികളില്‍ നടക്കും. ഉത്സവത്തില്‍ മാതാ അമൃതാനന്ദമയിദേവി പങ്കെടുക്കും.
അമൃതാന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്ണാമ്യതാനന്ദപുരിയുടെ നേത്യത്വത്തില്‍ ഉത്സവ പന്തലിന് കാല്‍നാട്ടി. ബ്രഹ്മചാരികളായ അനഘാമൃത ചൈതന്യ, നാരായണന്, വിജയകുമാര്‍, സന്തോഷ്, ചിദംബരം, ബ്രഹ്മചാരിണി ഭക്തിപ്രിയാമ്യത ചൈതന്യ, കരുണാമ്യത ചൈതന്യ, ഡോ.യു. ക്യഷ്ണകുമാര്‍, അഡ്വ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
25നു കൊച്ചിയിലെത്തുന്ന അമ്മ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനമേകും. രണ്ടു ദിവസങ്ങളിലും രാവിലെ 11.00 അമ്മയുടെ അനുഗ്രഹ പ്രഭാഷണവും ഭക്തിഗാനസുധയും ധ്യാനവും അമ്മയുടെ ദര്‍ശനവുമുണ്ടാകും. 26 ന് രാവിലെ ഏഴിന് രാഹുദോഷനിവാരണ പൂജയും 27 ന് രാവിലെ ഏഴിന് ശനിദോഷനിവാരണ പൂജയും നടക്കും. ദിവസവും രാവിലെ 6 മുതല്‍ ധ്യാനവും ലളിതസഹസ്രനാമാര്‍ച്ചനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: