അഷ്ടബന്ധ നവീകരണം

Monday 17 April 2017 1:30 am IST

കൊച്ചി: ശ്രീനാരായണ ധര്‍മ സമാജത്തിന്റെ അയ്യപ്പന്‍ കോവിലില്‍ 24 മുതല്‍ മെയ് ഒന്നു വരെ അഷ്ടബന്ധ നവീകരണവും സഹസ്രകലശവും ലക്ഷാര്‍ച്ചനയും അഷ്ടമംഗല പ്രശ്‌നപരിഹാരകര്‍മങ്ങളും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള ദീപജ്യോതി രഥയാത്ര ശബരിമലയില്‍ നിന്ന് നാളെ ആരംഭിക്കും. ശബരിമല തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സന്നിധാനത്തു നിന്നു ദീപജ്യോതി പകര്‍ന്നു നല്‍കും. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്യുന്ന രഥയാത്ര വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 20ന് എറണാകുളത്തെത്തും. 20നു വൈകിട്ട് അയ്യപ്പന്‍കാവ് ക്ഷേത്ര ശ്രീകോവിലില്‍ ദീപം പകരും. തുടര്‍ന്ന് 21 മുതല്‍ 24 വരെ ഊരുപ്രദക്ഷിണവും പറയ്‌ക്കെഴുന്നെള്ളിപ്പും. 24നു വൈകിട്ടു നാലുമണിക്കു മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ക്ഷേത്രത്തിനു മുന്നിലെ യജ്ഞശാല സമര്‍പ്പിക്കും. ക്ഷേത്രം തന്ത്രി കെ.ജി. ശ്രീനിവാസന്‍, മേല്‍ശാന്തി ചെറായി പി.എ. സുധി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണു ചടങ്ങുകള്‍. 25ന് അഷ്ടമംഗലപ്രശ്‌ന പരിഹാരകര്‍മങ്ങള്‍. 26 മുതല്‍ 28 വരെ ലക്ഷാര്‍ച്ചന. 28നു വൈകിട്ട് ഏഴിന് ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പ്രഭാഷണം. 29നു രാവിലെ മുതല്‍ 12,008 നാളീകേരങ്ങളുടെ സമര്‍പ്പണം. 30നു രാവിലെ 9.30നു മഹാശനീശ്വര പൂജ. മെയ് ഒന്നിനു രാവിലെ അഷ്ടബന്ധ നവീകരണവും മഹാനിവേദ്യവും നടക്കുമെന്ന് പ്രസിഡന്റ് സി.എം. ശോഭനന്‍, സെക്രട്ടറി പി.ഐ. രാജീവ്, വൈസ് പ്രസിഡന്റ് ടി.കെ. സുരേഷ് ബാബു, മേല്‍ശാന്തി പി.എ. സുധി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.