മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. മലപ്പുറം ഗവണ്മെന്റ് കോളജില്‍ ഇന്നു രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യഫല സൂചന അല്പ സമയത്തിനകം പുറത്തുവരും. ഓരോ റൗണ്ടിലും 74 ബൂത്തുകള്‍ എണ്ണും. പതിനൊന്നു മണിയോടെ അന്തിമ ലീഡ് അറിയാനാകും. പന്ത്രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ.
പോളിംഗ് ശതമാനത്തിലെ നേരിയ വര്‍ധനയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന ഘടകം. പ്രചാരണം മുമ്പത്തേക്കാള്‍ ശക്തമായിരുന്നുവെങ്കിലും പോളിംഗില്‍ ചെറിയൊരു വര്‍ധനയേ ഉണ്ടായുള്ളൂ. 77.21 ല്‍ നിന്ന് 77.33 ശതമാനത്തിലേക്ക് 0.12 ശതമാനം . എന്നാല്‍, വോട്ടര്‍മാരുടെ സംഖ്യ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന ഘടകവും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: