ന്യൂയോര്‍ക്ക്: ജെയിംസ് ബോണ്ട് സിനിമകളില്‍ ഷെരീഫ് ജെ.ഡബ്ല്യു പെപ്പര്‍ എന്ന കഥാപാത്രമായി വേഷമിട്ട ക്ലിഫ്ടണ്‍ ജെയിംസ്(96) അന്തരിച്ചു. പ്രമേഹം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ക്ലിഫ്ടണ്‍ ഒറിഗണിലെ ഗ്ലാഡ്സ്റ്റണില്‍ വച്ചാണ് മരിക്കുന്നത്. രണ്ടു ബോണ്ട് ചിത്രങ്ങളില്‍ അടക്കം നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച ക്ലിഫ്ടണ്‍ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകളിലും തിയേറ്ററിലും സജീവമായിരുന്നു.
1973ല്‍ പുറത്തിറങ്ങിയ ലിവ് ആന്‍ഡ് ലെറ്റ് ഡൈ എന്ന ബോണ്ട് ചിത്രത്തിലൂടെ വരവറിയിച്ച ക്ലിഫ്ടണ്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. മാന്‍ വിത്ത് ദി ഗോള്‍ഡന്‍ ഗണ്ണാണ് ക്ലിഫ്ടണ്‍ ജെയിംസിന്റെ മറ്റൊരു ബോണ്ട് ചിത്രം. രണ്ടിലും റോജര്‍ മൂര്‍ ആയിരുന്നു ബോണ്ടായി വേഷമിട്ടത്. സില്‍വര്‍ സ്ട്രീക്ക്, എയ്റ്റ് മെന്‍ ഔട്ട്, സൂപ്പര്മാന് ടു, ദി റെയ്വേഴ്സ്, ദി അണ്‍ടച്ചബിള്‍സ്, ദി ലാസ്റ്റ് ഡീറ്റെയ്ല്, കൂള്‍ ഹാന്‍ഡ് ലൂക്ക്, ദി ബോണ്‍ഫയര്‍ ഓഫ് ദി വാനിറ്റീസ് എന്നിവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.
ലൗറിയാണ് ഭാര്യ. കോറി, വിങ്കി, ഹട്ടര്ഡി, ലിന്, മേരി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: