ജമ്മു: അതിര്‍ത്തിയില്‍ പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാവിലെ എട്ട് മണിയോടെ രജൗരി ജില്ലയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് സേന വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലിങും പ്രയോഗിച്ചു.
യാതൊരു വിധത്തിലുള്ള പ്രകോപനവും കൂടാതെയാണ് പാക് സേന നൗഷാര സെക്ടറിലേയ്ക്ക് വെടിവയ്പ്പും ഷെല്ലാക്രമണങ്ങളും നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മനീഷ് മേഹ്ത വ്യക്തമാക്കി. ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തിയതായും മേഹ്ത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: