തൃശ്ശൂര്‍: ജനസംഖ്യയില്‍ സ്ത്രീഅനുപാതം കുറയുന്ന പ്രവണത കാണിക്കുന്ന ഇന്ത്യയിലെ 100 ജില്ലകളില്‍ കേരളത്തില്‍ നിന്നും തൃശൂരും. ആറുവയസ്സിനു താഴെയുള്ളവരുടെ ജനസംഖ്യയിലാണ് ഈ പ്രവണത കാണിക്കുന്നത്.
2001ലെ ജനസംഖ്യാ കണക്കെടുപ്പില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 958 പെണ്‍കുട്ടികളായിരുന്നു തൃശ്ശൂരിലെ അനുപാതം. പിന്നീട് 2011ല്‍ ഇത് 950 ആയി കുറഞ്ഞു. പുതിയ കണക്കനുസരിച്ച് 956ല്‍ നില്ക്കുന്നു. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ജന്റര്‍ ക്രിട്ടിക്കല്‍ ഡിസ്ട്രിക്റ്റ്’ പട്ടികയിലാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പെണ്‍ഭ്രൂണഹത്യയും ജനനശേഷം പെണ്കുട്ടികള്ക്കുണ്ടാകുന്ന അവഗണനയുമാണ് പെണ്‍ജനനങ്ങള്‍ കുറയുന്നതിനുള്ള കാരണമായി പദ്ധതിരേഖ ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: