ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയില്‍ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. 80 പേര്‍ക്കു പരിക്കേറ്റു. ശിവഗംഗ ജില്ലയിലെ എം പുതൂര്‍ എന്ന പ്രദേശത്താണ് ജെല്ലിക്കെട്ട് സംഘടിപ്പിച്ചത്.
മരിച്ചവരില്‍ ഒരാള്‍ കാളയുടെ കൊമ്പ് തറഞ്ഞുകയറിയാണ് മരിച്ചത്. ഇയാള്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. സാരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനുപുറമെ ജെല്ലിക്കെട്ടില്‍ പങ്കെടുക്കാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റു. ജേതാക്കളെ പ്രഖ്യാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കു കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: