ലക്നോ: മുത്തലാഖിനെതിരെ ദേശീയ തലത്തില്‍ ഒട്ടനവധി വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ അനാചരപരമായ മുസ്ലീം സമ്പ്രദായത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത്.
മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് ആഹ്വാനം ചെയ്ത യോഗി വിഷയത്തില്‍ മൗനം പാലിക്കുന്നവര്‍ ക്രിമിനലുകളാണെന്നും പറഞ്ഞു. ഇതിനെതിരെ പൊതുവായ നിയമം കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് വിഷയത്തില്‍ സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പലരുടെയും മൗനം ദ്രൗപതിയുടെ വസ്ത്രക്ഷേപത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ മോശപ്പെട്ട ഒരു ആചാരമാണ് മുത്തലാഖെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക നീതി പരിഗണിക്കപ്പെടുമ്പോള്‍ നമ്മുടെ മുസ്ലീം സഹോദരിമാര്‍ക്കും നീതി ലഭിക്കണമെന്ന് പറഞ്ഞ മോദി അവരോട് അനീതി പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: