ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഊണ് പത്ത് രൂപയ്ക്ക് ലഭ്യമാക്കുമെന്ന് പാര്‍ട്ടി പ്രകടനപത്രികയില്‍ പറയുന്നു. പുതിയ നികുതികള്‍ ചുമത്തില്ലെന്നും പത്രികയില്‍ ഉറപ്പ് നല്‍കുന്നുണ്ട്.
ദീനദയാല്‍ അന്ത്യോദയ രസോയി യോജന എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. യുപിയില്‍ യോഗി ആദിത്യനാഥ് സബ്സിഡി നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ഏപ്രില്‍ 23 നാണ് ഡല്‍ഹിയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 272 വാര്‍ഡുകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: