സഹാറയുടെ ആംബി വാലി ലേലം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്

Monday 22 May 2017 9:06 am IST

ന്യൂദല്‍ഹി: നിക്ഷേപകര്‍ക്ക് മുന്നൂറ് കോടിയോളം മടക്കിനല്‍കാന്‍ കഴിയാത്തത് മൂലം സഹാറയുടെ ആംബി വാലി ലേലം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ദീപക് മിശ്ര,​ രഞ്ചന്‍ ഗോഗോയി,​ എ.കെ സിക്റി എന്നിവര്‍ അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏപ്രില്‍ 17ന് മുന്പ് അയ്യായിരം കോടിയോളം തിരിച്ചടച്ചില്ലെങ്കില്‍ (14,000 കോടി തിരിച്ചടിക്കാനുണ്ട് ) പൂനയിലെ പ്രൈം ആംബി വാലി പ്രോപര്‍ട്ടി ലേലം ചെയ്യാന്‍ ഉത്തരവിടുമെന്ന് കോടതി സഹാറ മേധാവി സുബ്രതോ റോയിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 34,​000 കോടി വിലമതിക്കുന്ന സഹാറയുടെ സ്വത്താണത്. തുക നിക്ഷേപിക്കാന്‍ സഹാറയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇതല്ലാതെ കോടതിക്ക് മറ്റു മാര്‍ഗമില്ലെന്നും അറിയിച്ചിരുന്നു. സഹാറ റിയല്‍ എസ്റ്റേറ്റ്,​ സഹാറ ഹൗസിംഗ് എന്നീ കമ്പനികൾ അനധികൃതമായി മൂന്ന് കോടി നിക്ഷേപകരില്‍ നിന്നും 25,​000 കോടിയോളാം രൂപ ഈടാക്കിയെന്ന് കണ്ടെത്തിയിരുന്നു. ഇതുവരെ 11,​000 കോടിയോളം സഹാറ തിരിച്ചടച്ചിട്ടുണ്ട്. 2014 മാര്‍ച്ച്‌ 4ന് റോയിയെയും കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരെയും സുപ്രീം കോടതി ജയിലില്‍ അയച്ചതിനെ തുടര്‍ന്നാണ് ഇതില്‍ ആറായിരം കോടി തിരികെ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.