കൊല്ലം: തപസ്യ കലാസാഹിത്യവേദി 22, 23 തീയതികളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാധ്യമശില്പശാല നടത്തും. 22ന് രാവിലെ 10 മണിമുതല്‍ അമൃതാ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ.യു.കൃഷ്ണകുമാര്‍, അമൃത ടിവി ചീഫ് എഡിറ്റര്‍ ജി.കെ.സുരേഷ്ബാബു, കൊച്ചിന് ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടര്‍ അനില്‍കുമാര്‍ വടവാതൂര്‍, ഏഷ്യാനെറ്റിന്റെ സ്ഥാപകരില്‍ ഒരാളായ ടി.മുകുന്ദന്‍മേനോന്‍, ജനം ടിവി ചീഫ് പ്രൊഡ്യൂസര്‍ മനോജ് മനയില്‍ എന്നിവരും 23ന് രാവിലെ എട്ടുമുതല്‍ ഓര്‍ഗനൈസര്‍ മാഗസിന്റെ മുന്‍ചീഫ് എഡിറ്റര്‍ ഡോ.ആര്.ബാലശങ്കര്‍, പ്രസാര്‍ഭാരതി മുന്‍ഡയറക്ടര്‍ ജനറലായ കെ.കുഞ്ഞികൃഷ്ണന്, കേസരി വാരിക ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര് മധു, ജന്മഭൂമി സീനിയര്‍ എഡിറ്റര്‍ മുരളി പാറപ്പുറം തുടങ്ങിയവരും മാധ്യമരംഗത്തെ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. അമൃത യൂണിവേഴ്സിറ്റി അധ്യാപകനായ കുമാര്‍ ചെല്ലപ്പനാണ് ശില്പശാല ഡയറക്ടര്‍. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 8301042088,9847434395.
പ്രതികരിക്കാൻ ഇവിടെ എഴുതുക: