കൊച്ചി: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. എറണാകുളം റെയില്‍വേ സ്റ്റേഷനടുത്തുണ്ടായ സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് പല ട്രെയിനുകളും വൈകിയോടുന്നത്. പലയിടങ്ങളിലും ട്രെയിന്‍ പിടിച്ചിടുകയും ചെയ്തിട്ടുണ്ട്.
അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ വലിയ തിരക്കാണ് മിക്ക ട്രെയിനുകളിലും അനുഭവപ്പെടുന്നത്.
അധികം വൈകാതെ തകരാര്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ പരിഹരിക്കാനായിട്ടില്ല. കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ഒരു മണിക്കൂറിലധികം വൈകിയോടുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: