ബസ് കാറിലിടിച്ചു മറിഞ്ഞ് 40 പേര്‍ക്കു പരിക്ക്്

Monday 17 April 2017 8:59 pm IST

കൂത്തുപറമ്പ്: നിര്‍ത്തിയിട്ട കാറിലിടിച്ച് നിയന്ത്രണംവിട്ട് സ്വകാര്യബസ് മറിഞ്ഞ് ബസ് ജീവനക്കാരടക്കം നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡിലെ നിര്‍മലഗിരിക്കടുത്ത നീറോളിച്ചാലില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ബസ്സിനടിയില്‍ കുടുങ്ങിപ്പോയ ക്ലീനര്‍ എടപ്പുഴ സ്വദേശി നിശാന്തി (32)ന് ഗുരുതര പരിക്കേറ്റു. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന സാഗര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി-വളവുപാറ പാത വികസനത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണിയെടുക്കാന്‍ റോഡിന്റെ പകുതിഭാഗത്തെ ടാര്‍ പൊളിച്ചുനീക്കിയിരുന്നു. ബസ് റോഡിലെ മണ്‍തിട്ടയില്‍ തട്ടി തെന്നിസമീപത്ത് നിര്‍ത്തിയിട്ട കാറിലിടിച്ച ശേഷമാണു മറിമഞ്ഞത്. പരിക്കേറ്റ 13 പേര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ആറുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്. ബസ് ഡ്രൈവര്‍ പുന്നാട്ടെ അനൂപ്, കണ്ടക്ടര്‍ ഇരിട്ടിയിലെ നിഷാദ് എന്നിവരും ചികില്‍സയിലാണ്. സംഭവമറിഞ്ഞ് കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.