കുട്ടനാട്ടിലെ പോള നിര്‍മ്മാര്‍ജ്ജനം കേന്ദ്ര കൃഷിമന്ത്രിയുടെ യോഗം ഉടന്‍

Monday 17 April 2017 8:51 pm IST

ആലപ്പുഴ: കുട്ടനാട്ടിലെ പോള നിര്‍മ്മാര്‍ജ്ജനത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്കായി കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങ് ഉന്നതതല യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. യോഗം എന്ന് ചേരണമെന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീയതി തീരുമാനിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. മൂന്ന് മാസങ്ങള്‍ മുന്‍പ് കേന്ദ്ര കൃഷിമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടനാട് സന്ദര്‍ശിച്ചസംഘം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി കഴിഞ്ഞു. ജബല്‍പൂര്‍ ആസ്ഥാനമായ നാഷണല്‍ വീഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എ. ആര്‍. ശര്‍മ്മയും, തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട വിദഗ്ദ്ധ സംഘമാണ് പോളനിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി നല്‍കിയത്. പോളനിര്‍മ്മാര്‍ജ്ജനത്തിന് ബൃഹത്തായ പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയില്ലെങ്കില്‍ കുട്ടനാട്ടിലെ കാര്‍ഷിക മേഖല തകരുകയും പാരിസ്ഥിതിക ആഘാതം മൂലം കുട്ടനാട്ടിലെ കൃഷിയും മറ്റ് അനുബന്ധ തൊഴിലും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുസ്ഥെന്ന് എംപി പറഞ്ഞു. കുട്ടനാട്ടിലെ പോള പോളനിര്‍മ്മാര്‍ജ്ജനത്തിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ല. കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഗതാഗതത്തിനു ആശ്രയിക്കുന്നത് ബോട്ട് സര്‍വ്വീസിനേയാണ്. എന്നാല്‍ ബോട്ട് സര്‍വ്വീസ് നടത്തുന്ന എല്ലാ തോടുകളും കനാലുകളും പോള വ്യാപിച്ച് ബോട്ട് സര്‍വ്വീസ് നടത്താന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.