കോട്ടയം: കേരളാ സ്റ്റേറ്റ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ 13-ാംസംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. ഇന്നലെ വൈകുന്നേരം പഴയ പോലീസ് സ്റ്റേഷന് മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന് തുടക്കം കുറിച്ച് നടക്കുന്ന പ്രകടനം ഇന്നു വൈകുന്നേരം 4ന് കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തിരുനക്കര മൈതാനത്ത് എത്തിച്ചേരും. 5.30ന് പഴയ പോലീസ് സ്റ്റേഷന് മൈതാനിയില്‍ നടക്കുന്ന സെമിനാര്‍ വൈദ്യുതിമന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.
19ന് ഉച്ചക്ക് 3.30ന് 40,000 ചുമട്ടുതൊഴിലാൡകള് യൂണിഫോമില്‍ പങ്കെടുക്കുന്ന പ്രകടനം കുര്യന് ഉതുപ്പ് റോഡില്‍ നിന്നും ആരംഭിച്ച് തിരുനക്കര മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: