കടുത്തുരുത്തി: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു. തലയോലപ്പറമ്പ് ഇടവട്ടം കൊച്ചുത്തറയില് മനോജ്(42)ആണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് കൊരക്കാല സിഎസ്ഐ പളളിയുടെ സമീപത്തായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ മനോജിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: