മുക്കൂട്ടുതറ: എലിവാലിക്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ വന്കാറ്റില് മരം വീണ് രണ്ട് വീടുകള്‍ തകര്‍ന്നു. എലിവാലിക്കര ഇരുമ്പില്‍ സിബിച്ചന് ജോസഫിന്റെ വീടാണ് തകര്‍ന്നത്. മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.
മൂഴിക്കല്‍ വീട്ടില്‍ സിദ്ധാര്‍ത്ഥന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. പുലിക്കൊമ്പില് ജോസഫിന്റെ കൃഷിഭൂമിയിലെ വാഴ, കമുങ്ങ്, തെങ്ങ്, പ്ലാവ്, കൊടി എന്നിവയും നശിച്ചു. ജനകീയ കലാവേദിയുടെ ക്ലബ്ബിന്റെ മേല്‍ക്കൂരയും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: