അനുസ്മരണം നടത്തി

Monday 17 April 2017 9:30 pm IST

കറുകച്ചാല്‍: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തകഴി എസ്. ശിവശങ്കരപ്പിള്ളയുടെ 105-ാമതു വാര്‍ഷിക സമ്മേളനവും തകഴി കൃതികളെക്കുറിച്ചുള്ള ആസ്വാദനവും ചര്‍ച്ചയും നടന്നു. കറുകച്ചാല്‍ ചമ്പക്കര ശ്രീരംഗം കെ. ഗോപിനാഥക്കുറുപ്പ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ശ്രീരംഗം ലൈബ്രറി വൈസ് പ്രസിഡന്റ് നോവലിസ്റ്റ് സി.സി. ചമ്പക്കരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തകഴി കൃതികളെക്കുറിച്ചുള്ള ആസ്വാദനവും അനുസ്മരണ പ്രഭാഷണവും ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോസ് ചമ്പക്കര നടത്തി. ലൈബ്രറി സെക്രട്ടറി ജോയി അഗസ്റ്റിന്‍, രാധാകൃഷ്ണന്‍ ഇടത്തറ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.