രാജാക്കാട്: സിനിമ തീയറ്ററിനുള്ളില്‍ സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്ത കേസില്‍ നാലു പേര് പോലീസ് പിടിയിലായി. ഉടുമ്പന്‍ച്ചോല സ്വദേശികളായ സിബിന് സാബു, ജിസ്മോന്, അനൂപ്, റ്റിബിന്‍ എന്നിവരാണ് പിടിയിലായത്. ഞായാഴ്ച രാത്രി രാജകുമാരിയിലെ തിയറ്ററിലാണ് സംഭവം. ഇവിടെ സിനിമ കാണാന്‍ കുടുംബത്തോടൊപ്പം എത്തിയ വീട്ടമ്മയെയും കുട്ടികളെയും സംഘം ശല്യപ്പെടുത്തുകയായിരുന്നു.
ഇവര്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഗുണ്ടകളെ പോലെ പെരുമാറിയ പ്രതികളെ പോലീസെത്തി പിന്നീട് പിടികൂടുകയായിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ മൊഴിയെടുത്ത് കേസെടുത്തു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: