കൊച്ചി: കേരളത്തിലെ കമ്പനി കേസുകള്‍ ഇനി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പരിഗണിക്കും. നിലവില്‍ കേരള ഹൈക്കോടതി പരിഗണിക്കുന്ന കമ്പനി കേസുകളും ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലേക്ക് മാറ്റും.
പുതിയ ബെഞ്ചിന്റെ പരിധിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ ചെന്നൈ ബെഞ്ചിലേക്ക് മാറ്റേണ്ടി വരുന്നത്. ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുന്ന കമ്പനി കേസുകള്‍ മാറ്റുന്നതിനു പുറമേ പുതിയ കമ്പനി കേസുകള്‍ ഇനി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: