യാത്രാക്ലേശം രൂക്ഷം: രാത്രികാല ബസ് സര്‍വ്വീസ് ആവശ്യം ശക്തമാകുന്നു

Monday 17 April 2017 10:04 pm IST

ചെറുപുഴ: മലയോര മേഖലയായ ചെറുപുഴ, പുളിങ്ങോം, തിരുമേനി, മേഖലയിലേക്ക് രാത്രി 8 മണി കഴിഞ്ഞാല്‍ പയ്യന്നൂരില്‍ നിന്നും ബസ് സര്‍വ്വീസ് ഇല്ലാത്തത് മൂലം യാത്രക്കാര്‍ക്ക് ദുരിതമേറുന്നു. വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് നാട്ടിലെത്താനുള്ളവരുടെ തിരക്ക് പ്രതിഫലിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പയ്യന്നൂരില്‍ നിന്നും 8 മണിക്ക് പുറപ്പെട്ട ബസ് പത്ത് മണിക്ക് ശേഷമാണ് 27 കിലോമീറ്റര്‍ താണ്ടി ചെറുപുഴയിലെത്തിയത്. ബസിന്റെ അകത്ത് മാത്രമല്ല മുകളിലും കോണിപ്പടിയിലും സൈഡിലുമൊക്കെ തൂങ്ങിപ്പിടിച്ച യാത്രക്കാരുമായി സര്‍ക്കസ്‌കാരനെ പോലെ സര്‍വ്വീസ് നടത്തുന്ന ഏക കെഎസ്ആര്‍ടിസി ബസ്. ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ ആശങ്കയിലാണ് ജനങ്ങള്‍. കാരണം പെരിങ്ങോം മുതല്‍ റോഡ് പണിനടക്കുന്നതിനാല്‍ സൈഡ് ഇടിയാനും കുഴികളില്‍ താഴാനും സാധ്യതയുള്ള റോഡില്‍ അപകടകരമായ അവസ്ഥയില്‍ ബസ് ഓടുന്നത് ഒഴിവാക്കാന്‍ രാത്രി 9 മണിക്ക് ശേഷം പയ്യന്നൂരില്‍ നിന്നും പുറപ്പെടുന്ന തരത്തില്‍ ബസ് സര്‍വ്വീസ് ആരംഭിച്ചാല്‍ ഏറെ ഗുണകരമായിരിക്കും. മംഗലാപുരം, കോഴിക്കോട്, ആശുപത്രികളില്‍ പോയി വരുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും, ഉദേ്യാഗാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ട്രെയിന്‍ സമയക്രമമനുസരിച്ച് ബസ് സര്‍വ്വീസ് ആരംഭിച്ച് മലയോര ജനതയുടെ യാത്രാദുരിതമകറ്റാന്‍ നടപടി യുണ്ടാകണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കില്‍ വലിയൊരു അപകടത്തെ ക്ഷണിച്ച് വരുത്തലായിരിക്കും ഫലം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.