ബെംഗളൂരു: കര്‍ണാടകയിലെ നഞ്ചന്‍ഗുഡ്, ഗുണ്ടല്‍പേട്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിക്കുവാന്‍ കാരണം ജെഡിഎസുമായുള്ള കൂട്ടകെട്ട്. ബിജെപി വിജയിക്കാതിരിക്കുവാന്‍ ബിഹാര്‍ മോഡല്‍ കൂട്ടകെട്ടാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മിലുണ്ടായത്.
നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പുതിയ കൂട്ട്കെട്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ഒരു കൂട്ട്കെട്ടുണ്ടാക്കി അധികാരം പിടിക്കാമെന്നാണ് കോണ്‍ഗ്രസും ജെഡിഎസും കണക്ക് കൂട്ടുന്നത്.
1970കളിലും 1980കളിലും കോണ്‍ഗ്രസിനെതിരെ ഇത്തരത്തില്‍ ഒരു നീക്കമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് ബിജെപിക്കെതരിരെയാണെന്ന് ബിജെപി നേതാവ് എസ്. സുരേഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ നേരിടാന്‍ ഉറച്ച് തന്നെയാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: