ബൈക്ക്‌ തോട്ടിലേക്ക്‌ മറിഞ്ഞ്‌ യുവാവ്‌ മരിച്ചു

Monday 11 July 2011 7:40 pm IST

തലശ്ശേരി: ബൈക്ക്‌ മരത്തിലിടിച്ച്‌ തോട്ടിലേക്ക്‌ മറിഞ്ഞ്‌ യുവാവ്‌ മരിച്ചു. സഹയാത്രികന്‌ ഗുരുതരമായി പരിക്കേറ്റു. ഇരിട്ടി മുഴക്കുന്ന്‌ വട്ടപ്പൊയില്‍ മൈലാടന്‍ വീട്ടില്‍ ശ്യാംലാല്‍ (18) ആണ്‌ മരിച്ചത്‌. സുഹൃത്ത്‌ ആലക്കോട്‌ സ്വദേശി സെബാസ്റ്റ്യനെ (45) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ്‌ കുട്ടിമാക്കൂല്‍ കള്ളുഷാപ്പിന്‌ സമീപത്തെ റോഡിനരികിലെ മരത്തില്‍ ബൈക്കിടിച്ച്‌ തോട്ടിലേക്ക്‌ മറിഞ്ഞത്‌. കെഎല്‍ ൧൩-൧൧൫൭ നമ്പര്‍ ബൈക്കാണ്‌ അപകടത്തില്‍ പെട്ടത്‌. ഇന്നലെ പുലര്‍ച്ചെ കാല്‍നട യാത്രക്കാരാണ്‌ ബൈക്ക്‌ തോട്ടില്‍ മറിഞ്ഞ നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ പോലീസ്‌ എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പന്തക്കല്‍ മൂലക്കടവിലെ വെല്‍വെറ്റ്‌ ബാറിലെ ജീവനക്കാരാണ്‌ ഇരുവരും.