വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Monday 17 April 2017 11:09 pm IST

പേയാട്: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11.30ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2.30ന് വൈസ് പ്രസിഡന്റിനായുള്ള വോട്ടെടുപ്പും നടക്കും. തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ വോട്ടെണ്ണല്‍ ആരംഭിക്കും.തുടര്‍ന്ന് ഫലപ്രഖ്യാപനം. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ വി.അനില്‍കുമാറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. പേയാട് വാര്‍ഡ് മെമ്പര്‍ ശാലിനിയാണ് ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ചൂഴാറ്റുകോട്ട വാര്‍ഡംഗം ഗോപാലകൃഷ്ണനാണ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. റോസ്‌മേരിയെ വീണ്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കും. ബിജെപി പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്ന പഞ്ചായത്തില്‍ ഇടതിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നു. ഇതോടെ ബിജെപി വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസം നല്‍കി. ഇത് ഇടത് , കോണ്‍ഗ്രസ് കൂട്ടുകെട്ടിന് തിരിച്ചടിയായി. ഇരുകൂട്ടരും പരസ്പരം നല്‍കിയ അവിശ്വാസ പ്രമേയം വിജയിച്ചു. തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.