തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവീകരിക്കപ്പെടുന്ന അത്യാഹിത വിഭാഗത്തെ എയിംസിന്റെ മാതൃകയിലാക്കി മാറ്റാനായി എയിംസ് എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവി ഡോ. സഞ്ജീവ് ബോയ്, അസി. പ്രൊഫസര്‍ ഡോ. തേജ് പ്രകാശ് സിന്‍ഹ എന്നിവര്‍ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചു. സെക്രട്ടറിയേറ്റില്‍ വച്ചു നടന്ന പ്രത്യേക ചര്‍ച്ചയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് എയിംസ് സംഘം മെഡിക്കല്‍ കോളേജിലെത്തിയത്.
മെഡിക്കല്‍ കോളേജിലെ നവീകരണം നടക്കുന്ന അത്യാഹിത വിഭാഗം എങ്ങനെ മികച്ചതാക്കാം എന്ന വിദഗ്ധോപദേശമാണ് ഈ സംഘം നല്‍കിയത്. പുതിയ അത്യാഹിത വിഭാഗം പ്രവര്ത്തനസജ്ജമാക്കുന്നതിനോടൊപ്പം ഈ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും എസ്എടി ആശുപത്രിയിലേയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: