വെള്ളറട : നെടിയാംകോട് കുരുന്തിയൂര്‍ അര്‍ദ്ധനാരീശ്വര ഗ്രാമ സേവാ സമിതിയുടെ ധര്‍മ്മജാഗരണ്‍ വിഭാഗമായ സനാതന ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ഹിന്ദു മഹാസമ്മേളനം ചെങ്കല്‍ മഠാധിപതി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു ഡോ.എന്‍.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
പത്മശ്രീ ലഭിച്ച പാറശ്ശാല പൊന്നമ്മാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആദരിച്ചു. തുടര്‍ന്ന് ഗോമാതാ പൂജയും ഗോദാനവും നടത്തി. സ്വാഗതസംഘം ചെയര്മാന് ഉണ്ണികൃഷ്ണന് നായര്‍ ,കാര്യദര്‍ശി മധുസൂദനന് നായര്‍ സംയോജക് എം.എസ്.ഗോപന്, അനൂപ്, നന്ദകുമാര്‍, നീലകണ്ഠപിള്ള കൃഷ്ണന് നായര്‍ സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: