കൊച്ചി: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മതഭീകരത എതിര്‍ക്കപ്പെടേണ്ടതാണെന്നും ഭീകരവാദ സംഘടനകളെ ഒറ്റപ്പെടുത്താന്‍ ജാതി മത രാഷ്ട്രീയഭേദമന്യേ സമൂഹം ഒരുമിച്ച് നില്‍ക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പറഞ്ഞു. ഹിന്ദു ഐക്യവേദി എറണാകുളം ജില്ലയുടെ സമ്പൂര്‍ണ സമിതിയില്‍ സംസാരിക്കുകയായിരുന്നു.
മെയ് രണ്ട് മാറാട് അനുസ്മരണം ഭീകരവാദ വിരുദ്ധ ദിനമായി ഹിന്ദു ഐക്യവേദി ആചരിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ അഞ്ഞൂറ് സ്ഥലങ്ങളില്‍ പുഷ്പ്പാര്‍ച്ചന നടത്താനും, മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ചിന്താ സായാഹ്നം നടത്താനും ജില്ലാ സമിതി തീരുമാനിച്ചു.
മെയ് 15 ന് കാസര്‍കോട്ടുനിന്ന് കെ.പി. ശശികല ടീച്ചര്‍ നടത്തുന്ന യാത്രയ്ക്ക് തൃപ്പൂണിത്തുറയിലും, പെരുമ്പാവൂരിലും സ്വീകരണം നല്‍കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന് അദ്ധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷന്‍ ക്യപ്റ്റന്‍ കെ.സുന്ദരന്‍, സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷീജ ബിജു, ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ആര്. രമേഷ്, ആ. ഭാ. ബിജു, സംഘടനാ സെക്രട്ടറി എ. കെ. സുബ്രഹ്മണ്യന്, ട്രഷറര്‍ പി. സി. ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: