നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നാളെ കൊടിയേറും

Tuesday 18 April 2017 1:08 am IST

വൈപ്പിന്‍: ചെറായി സഹോദരന്‍ സ്മാരക എസ്എന്‍ഡിപി ശാഖയുടെ നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. നാളെ വൈകിട്ട് വനിതാ സംഘത്തിന്റെ 100 വനിതകള്‍ ഒരുക്കുന്ന മെഗാ തിരുവാതിര. രാത്രി 8നും 8.30നും മദ്ധ്യേ കൊടിയേറ്റം. 9ന് കലാപരിപാടികള്‍. 20ന് വൈകീട്ട് 6.30ന് വിനീത് വി. ചാക്യാരുടെ ചാക്യാര്‍കൂത്ത്. രാത്രി 9ന് കൊച്ചിന്‍ റോയല്‍ സ്റ്റാറിന്റെ കോമഡി ഷോ. 21ന് വൈകിട്ട് 6.30ന് താലം വരവ്. 8.30ന് കഥാപ്രസംഗം. 22ന് ഗുരുദേവ പ്രതിഷ്ഠാദിനം. രാവിലെ 7 മുതല്‍ പിള്ളക്കാവടി സമര്‍പ്പണം. വൈകിട്ട് 5.30ന് വലിയവീട്ടില്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കാവടി ഘോഷയാത്ര. 8.30ന് കലാപരിപാടികള്‍. രാത്രി 12ന് പള്ളിവേട്ട. 23ന് ആറാട്ട് മഹോത്സവം. രാവിലെ 8.30ന് കാഴ്ച ശ്രീബലി. വൈകിട്ട് 4.30ന് പകല്‍പൂരം. 9ന് തായമ്പക, 10ന് ഗാനാജ്ഞലി. പുലര്‍ച്ചെ 2ന് ആറാട്ട് തുടര്‍ന്ന് എഴുന്നള്ളിപ്പ്. ഉല്‍സവ പരിപാടികള്‍ക്ക് പ്രസിഡന്റ് എന്‍.വി. ജിന്നന്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് കെ.എ. ദിനമണി, ദേവസ്വം സെക്രട്ടറി ടി. ജി. രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.