ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ജനങ്ങളില്‍ വീടുകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നും ഇറങ്ങിയോടി. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു ഭൂചലനം. ഇസ്ലാമാബാദ്, ലാഹോര്‍, പഞ്ചാബ്, ഖൈബര്‍ പഷ്തൂണ്‍, ഗില്ജിത്ത്ബാല്തിസ്താന്, നൗഷാര, ഗിസര്‍ വാലി അടക്കമുള്ള നഗരങ്ങളിലാണ് ഭൂചലനമുണ്ടായത്.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഭൂമിക്കടിയില്‍ 180 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: