ഇനിയൊരു യുദ്ധം വേണ്ട: ഗുരുധര്‍മ്മ പ്രചരണ സഭ

Tuesday 18 April 2017 11:24 am IST

പനമരം :ഇനിയുമൊരു മഹായുദ്ധം ലോകത്തിന് താങ്ങാന്‍ കഴിയില്ലെന്നും യുദ്ധത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങള്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചരണ സഭ കേണിച്ചിറ ടൗണില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സന്ധ്യ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി സി.കെ.ദിവാകരന്‍ അഭിപ്രായപ്പെട്ടു. അമേരിക്കയ്ക്കും , ഉത്തരകൊറിയയ്ക്കിടയിലും ഇന്ത്യാപാക് അതിര്‍ത്തിയിലും യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നത് അത്യന്തം ആശങ്കാജനകമാണ്.ലോകരാഷ്ട്രത്തലവന്‍മാരും, ഐക്യരാഷ്ട്രസഭയും യുദ്ധം ഒഴിവാക്കുവാന്‍ മുന്‍കൈ എടുക്കണമെന്നും പ്രാര്‍ത്ഥനായോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.കെ.മാധവന്‍ അദ്ധ്യക്ഷതവഹിച്ചു. കെ.ആര്‍.സദാനന്ദന്‍, കെ.ആര്‍.ഗോപി,പി.ഇ.നാരായണന്‍, സോമന്‍ കണിയാരം, എന്‍.എന്‍. ശിവന്‍, സഹദേവന്‍ വാളവയല്‍, സി.കെ.ദേവകി നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.