വാഹനം എറിഞ്ഞുതകര്‍ത്തു

Tuesday 18 April 2017 11:23 am IST

പത്തനാപുരം: വീട്ടുമുറ്റത്ത് കിടന്ന വാഹനം എറിഞ്ഞുതകര്‍ത്തതായി പരാതി. വിളക്കുടി പഞ്ചായത്തിലെ കാര്യറ ഏഴാം വാര്‍ഡിലെ ആലുവിളയില്‍ വീട്ടില്‍ എം.എ.മജീദിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകര്‍ത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിയോടെയാണ് സംഭവം. ബൈക്കിലും ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഉടമസ്ഥനായ മജീദ് പറയുന്നു. രാത്രിയില്‍ ശബ്ദം കേട്ടെങ്കിലും വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. രാവിലെ അന്വേഷിച്ചപ്പോഴാണ് കാറ് നശിച്ചു കിടക്കുന്നത് കണ്ടത്. കാറിന്റെ പിന്നിലെ ഗ്ലാസ് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. കാറിനുള്ളില്‍ എറിയാന്‍ ഉപയോഗിച്ച കല്ലും കണ്ടെത്തി. കഴിഞ്ഞമാസം കാര്യറയില്‍ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടക്കുകയും നാല് പേര്‍ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. അന്ന് വീട്ടുമുറ്റത്ത് കിടന്ന ജീപ്പ് ഒരുസംഘം നശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നു. പുനലൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.