മുത്തലാക്കിനെ എതിര്‍ത്തു; വനിതാ അംഗത്തെ മുസ്ലീം ബോര്‍ഡ് പുറത്താക്കി

Monday 22 May 2017 5:17 am IST

ന്യൂദല്‍ഹി: മുത്തലാക്കിനെ എതിര്‍ത്ത വനിതാ അംഗത്തെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡില്‍ നിന്നും പുറത്താക്കി. ബോര്‍ഡിലെ ഏക വനിതാ അംഗമായ റുക്സാന നിഖാത്‌ലാരിയെയാണ് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിലാണ് റുക്സാനയുടെ കാലവധി പുതുക്കി നല്‍കേണ്ടതില്ലെന്ന് ബോര്‍ഡ് തിരുമാനിച്ചതെന്ന് സെക്രട്ടറി സഫാര്‍യാബ് ജിലാനി അറിയിച്ചു. 2016ല്‍ ലഖ്നൗവില്‍ നടന്ന ഒരു സെമിനാറിലാണ് റുക്സാന മുത്തലാക്കിനെതിരെ സംസാരിച്ചത്. ഇതേത്തുടര്‍ന്ന് ഇവരെ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബോര്‍ഡ് വിലക്കിയിരുന്നു. 101 സ്ഥിരം അംഗങ്ങളും 150 താല്‍ക്കാലിക അംഗങ്ങളുമാണ് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലുള്ളത്. ഇതില്‍ താല്‍ക്കാലിക അംഗങ്ങളെ ഓരോ മൂന്നുവര്‍ഷത്തേക്ക് സ്ഥിരാംഗങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുകയാണ് ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.